നിയംഗിരി ആദിവാസി സമരം ലോകത്തിന് നല്കുന്ന സന്ദേശം (in Malayalam)

By Translated by Chekkutty N.P (original story by Meenal Tatpati and Rashi Mishra)onApr. 06, 2015in Perspectives

നിയംഗിരിയുടെ കഥ: പ്രരിരോധത്തിത നിന്നു പ്രതീക്ഷനിലേക്ക്‌

“നിങ്ങളുടെ നഗരങ്ങളില്‍ എങ്ങും കോലാഹ ലവും മാലിന്യവുമാണ്‌. ഭക്ഷണത്തിനും വെ ള്ളത്തിനും എന്നുവേണ്ട മലമൂയ്ര വിസര്‍ജന ത്തിനു പോലും അവിടെ പണം വേണം! ഞാന്‍ സമ്പല്‍പൂ രില്‍ പോയിരുന്നു. എന്തൊരു വൃത്തിഹീനമായ സ്ഥലം! എ, ല്ലായിടത്തും അതാണ്‌ അവസ്ഥ. പണം കൊടുത്ത്‌ ഞാനൊ രു ശാചാലയത്തില്‍ കേറി. പക്ഷേ, വൃത്തിഹീനത കാരണം എനിക്ക്‌ പുറത്തുപോരേണ്ടിവന്നു. എന്തിനാണ്‌ ഞാന്‍ നി യംഗിരി വിട്ടുകൊടുക്കുന്നത്‌? നിങ്ങള്‍ ഇവിടെ എത്തിയത്‌ കാടുകളിലൂടെ നടന്നിട്ടാണല്ലോ. എന്തു മനോഹരമായ പ്ര ദേശമാണിതെന്നു നിങ്ങള്‍ കണ്ടു. ഇവിടെ ഒന്നിനും ആരും പണം ഈടാക്കുന്നില്ല. ഇവിടെ കാടുകളിലും കുന്നുകളിലു മാണ്‌ എന്റെ അസ്തിത്വം. ഞങ്ങളുടെ സമൂഹത്തിന്റെ അസ്‌ തിത്വവും ഇവിടെത്തന്നെയാണ്‌. ഞങ്ങള്‍ പട്ടണത്തിലേക്കു മാറിയാല്‍ അതെല്ലാം ഞങ്ങള്‍ക്കു നഷ്ടമാവും”- ഡോണ്‍ ഗ്രിയ കോന്ത്‌ തലവനായ ലാഡോ സിക്കാക്കയുടെ വാക്കുക ളാണിത്‌. “വികസിതവും സംസ്കൃതവുമായ ലോക്‌ത്തെ സംബന്ധിച്ച ഞങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ്‌ അ ദ്ദേഹം ഇതു പറഞ്ഞത്‌.

Bari Pidikaka, Ganesh Jakesika and Dodhi Pusika singing a folk song in praise of Niyamraja
മിയംരമജയുടെ ഗാനം ആലപിക്കുന്ന ആദിവാസികള്‍ ഫോട്ടോ: മീനള്‍ തത്പതി.

നിയംഗിരി പ്രദേശത്ത്‌ റായ്ഗഡ്‌ ജില്ലയിലെ ലഖോപദര്‍ ഗ്രാമത്തില്‍ ഞങ്ങളുടെ മൂന്നാമത്തെ ദിനമായിരുന്നു അത്‌. മ ഞ്ഞുകാലത്തെ അപരാഹ്നം. 2014 ഡിസംബറില്‍ ഒഡീഷയി ലെ നിയംഗിരിയിലേക്ക്‌ ഞങ്ങള്‍ പോയത്‌ ഈ രാജ്യത്തിന്റെ വികസനകഥയിലെ വൈരുധ്യങ്ങള്‍ മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു. സംസ്കൃതലോകത്തിന്റെ പ്രഖ്യാപിതമാ യ സമീപനങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ ഇത്തരം ചില പ്രദേ ശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. നിയംഗിരിയിലെ ഡോണ്‍ഗ്രിയ സമൂഹം അത്തരത്തിലൊന്നാണ്‌. ഈ സമൂഹത്തെ നിയംഗി രിയിലെ കാടുകളും പ്രകൃതിയുമായി അഭേദ്യമായി ബന്ധി പ്പിക്കുന്ന ഘടകങ്ങളാണ്‌ ഞങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്‌. തങ്ങളുടെ പ്രകൃതിയോട്‌ അഗാധമായ ബന്ധവും ബഹുമാ നവും അവര്‍ നിലനിര്‍ത്തുന്നുണ്ട്‌.

മുഖ്യമായും വികസനത്തിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ അവര്‍ക്കു പറയാനുള്ള സുപ്രധാനമായ നിലപാടുകള്‍ പല പ്പോഴും പുറത്തറിയപ്പെടാതെ പോകുന്നുമുണ്ട്‌. നിയംഗിരി എന്നാല്‍ നിയമത്തിന്റെ കുന്നുകള്‍ എന്നാണ്‌ അര്‍ഥം. ഒഡീ ഷയിലെ സുപ്രധാനമായ ജൈവവൈവിധ്യപ്രദേശമാണ്‌ ഇ ത്‌. ആദിവാസി സമൂഹങ്ങളായ ഡോണ്‍ഗ്രിയ, കുടിയ കോ ന്ത്‌ എന്നിവര്‍ ഇവിടെ കഴിഞ്ഞുകൂടുന്നു. കൂടാതെ ചില പട്ടി കജാതി വിഭാഗങ്ങളും ഇവിടെയുണ്ട്‌. പ്രകൃതിയുമായും വന ങ്ങളുമായും ഫലഭൂയിഷ്ഠമായ മണ്ണുമായും ബന്ധപ്പെട്ടുള്ള ഒരു ജീവിതവ്യവസ്ഥയാണ്‌ ഇവര്‍ പരിപാലിച്ചുവരുന്നത്‌.

ഡോണ്‍ഗ്രിയ സമൂഹം സ്വയം വിശേഷിപ്പിക്കുന്നത്‌ ജര്‍നി യ എന്നാണ്‌. അതായത്‌, അരുവികള്‍ക്കടുത്ത്‌ കഴിയുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്ന ജനവിഭാഗം. ഈ കു ന്നുകളിലാണ്‌ തങ്ങളുടെ മുഖ്യ ദേവതയായ നിയംരാജ (നി യമത്തിന്റെ രാജാവ്‌) കഴിഞ്ഞുകൂടുന്നതെന്ന്‌ അവര്‍ വിശ്വസി ക്കുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട മറ്റു ദേവതകള്‍ക്കൊ പ്പം നിയംരാജയാണ്‌ ഈ പ്രദേശത്തിന്റെ പരമ്പരാഗത അധി പതിയായി കണക്കാക്കപ്പെടുന്നത്‌. നിയംരാജയുടെ നിര്‍ദേശ ങ്ങള്‍ക്കനുസരിച്ച ജീവിതവ്ൃത്തിയാണ്‌ തങ്ങള്‍ അനുഷ്ഠി ക്കുന്നതെന്നു ഡോണ്‍ഗ്രിയ സമൂഹം വിശ്വസിക്കുന്നു. വ നങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത്‌ നിയംരാജ അം ഗീകരിക്കുന്നില്ല. അതേപോലെ ദുര മാത്രം ലക്ഷ്യമാക്കി വ നമോ ഭൂമിയോ ജലമോ ദുരുപയോഗം ചെയ്യാനും പാടില്ല എ ന്നു നിയംരാജ നിഷ്കര്‍ഷിക്കുന്നുണ്ട്‌.

തങ്ങളുടെ പ്രദേശത്തെ എല്ലാം നിയംരാജയുടേതാ ണെന്നും നിയംരാജയാണ്‌ എല്ലാമെന്നും ഈ സമുഹത്തിലെ ഓരോ അംഗവും വിശ്വസിക്കുന്നതായി ഞങ്ങള്‍ക്കു മനസ്സി ലാക്കാന്‍ കഴിഞ്ഞു. ഗൊറോത്ത ഗ്രാമത്തില്‍ ഞങ്ങള്‍ എ, ത്തിയപ്പോള്‍ നിയംരാജയുടെ പ്രകൃതിയുമായി അവര്‍ക്കുള്ള ആത്മബന്ധം യുവാക്കളും പ്രായമായവരുമടങ്ങിയ ഒരുപറ്റം ഡോണ്‍ഗ്രിയകളുടെ ഗാനത്തില്‍ ഞങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞു. നിയംഗിരിയുടെ കുന്നുകളെയും വനങ്ങളെയും വര്‍ണിക്കുന്ന ഗാനമാണത്‌. നിയംരാജയുടെ മക്കളായി ഈ സമൂഹത്തെ വിശേഷിപ്പിക്കുന്ന ഗാനം. ഇതാണ്‌ ഈ സമൂഹ ത്തിന്റെ അസ്തിത്ചത്തിന്റെ അടിത്തറ; ഇതാണ്‌ നേരത്തേ ലാഡോ ഞങ്ങളോടു പറഞ്ഞ വാക്കുകളുടെ അര്‍ഥവും.

The green expanses of Niyamgiri
നിയംഗിരി പ്രദേശം (ഫോട്ടോ: അശീഷ്‌ കൊത്താരി )

നിയംഗിരിയില്‍ സര്‍ക്കാര്‍ പണമുപയോഗിച്ചു പല പദ്ധ തികളും നടപ്പാക്കിയിട്ടുണ്ട്‌. പ്രീ-സ്കൂളുകളും പ്രൈമറി സ്‌ കൂളുകളും അതിന്റെ ഭാഗമായി ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ടാറിട്ട നിരത്തുകളും കുഴല്‍ക്കിണറുകളും ഇവിടെയും എ ത്തിയിട്ടുണ്ട്‌. പല തരത്തിലുള്ള പുഷ്പഫല കൃഷിരീതി കളും ഇവിടെ പ്രചരിക്കപ്പെട്ടിട്ടുണ്ട്‌. കൃഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ്‌ അതിനുള്ളത്‌. പുറമേ, ജനങ്ങള്‍ക്കു പൊ തുവിതരണ സംവിധാനം വഴി സൌജന്യ റേഷനും ലഭ്യ മാണ്‌.

എന്നാല്‍, ഗൊറോത്ത വില്ലേജില്‍ ഞങ്ങള്‍ കണ്ടത്‌ സ്‌ കൂള്‍കെട്ടിടം സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമായി ഉപ യോഗപ്പെടുത്തുന്നതാണ്‌. ഡോണ്‍ഗ്രിയകള്‍ പറഞ്ഞത്‌ സര്‍ ക്കാരിന്റെ വിദ്യാഭ്യാസ സ്്രദായം തങ്ങള്‍ക്ക്‌ അനൃമാണെ ന്നാണ്‌. തങ്ങളുടെ സ്വന്തം കുയി ഭാഷയിലല്ല പാഠങ്ങള്‍ പഠി പ്പിക്കുന്നത്‌. ഇവിടെ ആര്‍ക്കും പരിചിതമല്ലാത്ത ഒഡീഷ ഭാ ഷയിലാണ്‌ പഠനം. പഠനവിഷയമാവട്ടെ, പ്രദേശത്തെ സംസ്‌ കാരമോ ചരിത്രമോ ഒന്നും പ്രതിഫലിപ്പിക്കുന്നതല്ല. അതു പഠിപ്പിക്കാനായി പുറത്തുനിന്നുള്ള ആളുകളാണ്‌ എത്തു ന്നത്‌. ഗ്രാമത്തിലെ പഴമക്കാര്‍ക്ക്‌ കുട്ടികളുടെ വിദ്യാഭ്യാസ ത്തില്‍ ഒരു പങ്കുമില്ല. ടാറിട്ട റോഡുകള്‍ തങ്ങള്‍ക്ക്‌ ആവശ്യ മുള്ളതായി ഇവിടെയാരും കരുതുന്നില്ല. പുറത്തുനിന്നുള്ള ആളുകളുടെ വരവ്‌ അമിതമായി വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത്തരം റോഡുകള്‍ ഉപകരിക്കു എന്നാണ്‌ ഞങ്ങള്‍ സംസാ രിച്ച പല ഗ്രാമീണരും അഭിപ്രായപ്പെട്ടത്‌.

സ്വിധന്‍ എന്നറിയപ്പെടുന്ന മാറ്റകൃഷിയാണ്‌ ഇവിടെ ആ ളുകള്‍ പണ്ടേ പരിചയിച്ചുവന്നിട്ടുള്ളത്‌. അതായത്‌, പല തര ത്തിലുള്ള ധാന്യങ്ങള്‍ മാറ്റിമാറ്റി കൃഷി ചെയ്യും. പോതു എ ന്നറിയപ്പെടുന്ന കൃഷിക്കളങ്ങളില്‍ ചാമയും ചീരയും ധാനൃ ങ്ങളും കിഴങ്ങുകളും എണ്ണക്കുരുക്കളും ചേമ്പിനങ്ങളും ഒ ക്കെയാണ്‌ അവര്‍ കൃഷിയിറക്കുന്നത്‌. തങ്ങളുടെ ഭക്ഷ്യാവ ശൃത്തിനു പറ്റിയ തികഞ്ഞ പോഷണമുള്ള വിഭവങ്ങളാണ്‌ അവര്‍ കൃഷി ചെയ്യുന്നത്‌.

അരിയും ഗോതമ്പും പൊതുവിതരണ സ്ര്രദായത്തിലെ ധാന്യങ്ങളുമല്ല അവര്‍ ഭക്ഷണാവശ്യത്തിനായി ഉപയോഗിച്ചു ശീലിച്ചിട്ടുള്ളത്‌. അതിനാല്‍ ഈ സമൂഹങ്ങളുടെ പരമ്പരാഗ ത ഭക്ഷണശീലങ്ങളുമായി പൊരുത്തപ്പെടുന്നതല്ല പൊതു വിതരണ ശൃംഖലയിലൂടെ അവര്‍ക്കു ലഭ്യമാവുന്ന ഭക്ഷ്യധാ നയങ്ങള്‍. ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതവുമായി ബ ന്ധപ്പെടുന്നതല്ല സര്‍ക്കാരിന്റെ പലവിധ ക്ഷേമനടപടികളും എന്ന്‌ ഇതില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന തായിരുന്നു.

ഒരു ഭാഗത്ത്‌ സര്‍ക്കാര്‍ അനുചിതമായി വികസന പരിപാ ടികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. മറുഭാഗത്താവട്ടെ, പ്രദേശ ത്തെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ കോര്‍പറേറ്റ്‌ ക മ്പനികള്‍ക്കു സഹായം ഒരുക്കുന്നു. പ്രദേശത്തെ സമുൃദ്ധമാ യ ഖനിജമായ ബോക്സൈറ്റ്‌ ഖനനം ചെയ്യാനുള്ള പദ്ധതി കളാണ്‌ സര്‍ക്കാര്‍ ആവിഷ്കരിച്ചത്‌. ഇതിനായി ഒഡീഷ സര്‍ ക്കാരും സ്റ്റെര്‍ലൈറ്റ്‌ ഇൻഡസ്ട്രീസും (ഇപ്പോള്‍ സേസ സ്‌ റ്റെര്‍ലൈറ്റ്‌. അന്താരാഷ്ട കമ്പനിയായ വേദാന്ത കോര്‍പ റേഷന്റെ ഇന്ത്യന്‍ ഘടകമാണിത്‌) തമ്മില്‍ ഒരു ധാരണാ പ്രതം ഒപ്പുവയ്ക്കുകയുണ്ടായി. ഇതിലൂടെ നിയംഗിരി കുന്നു കളുടെയും അവിടത്തെ ഡോണ്‍ഗ്രിയ സമൂഹത്തിന്റെയും ഭാ വി അവതാളത്തിലാക്കാനാണ്‌ അധികൃതര്‍ തയ്യാറായത്‌.

The refinery at Lanjigrh
ലഞ്ചിഘ ന്തിലെ അലൂമിനിയം റിഫൈനറി (ഫോട്ടോ: അശീഷ്‌ കൊത്താരി)

നിയംഗിരിയില്‍ കാലഹന്തി ജില്ലയിലെ ലഞ്ജിഗഡില്‍ ഒ രു അലുമിനിയം ശുദ്ധീകരണശാലയും സ്ഥാപിക്കുകയു ണ്ടായി. പല പാരിസ്ഥിതിക നിയമങ്ങളും മറികടന്നാണ്‌ ഫാക്ടറി സ്ഥാപിച്ചത്‌. നിയംഗിരി കുന്നുകളില്‍ നിന്ന്‌ ഇവിടേ ക്കുള്ള അസംസ്കൃത ബോക്സ്റ്റ്‌ ഖനനം ചെയ്യാനായിരു ന്നു പദ്ധതി. വര്‍ഷങ്ങളോളം ഈ ധാരണാപ്രതത്തിനെതിരേ ഡോണ്‍ഗ്രിയ സമൂഹം പോരാട്ടം നടത്തി. പല തരത്തിലുള്ള പീഡനങ്ങള്‍ നേരിട്ടും നിയംഗിരിയെ സംരക്ഷിക്കാനായി അ വര്‍ ഉറച്ചുനിന്നു. അടിച്ചമര്‍ത്തലുകളും ഭീഷണികളും മരണം തന്നെയും അവര്‍ നേരിടുകയുണ്ടായി.

ഈ സമരത്തില്‍ ഡോണ്‍ഗ്രിയ സമൂഹത്തിന്‌ സു പ്രിംകോടതിയുടെ നിര്‍ണായക വിധിയിലൂടെയാണ്‌ വിജയം നേടാന്‍ സാധിച്ചത്‌. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത്‌ ഖനന ത്തിനു പ്രാദേശിക ജനങ്ങളുടെ സമ്മതപ്രതം നേടണമെന്നാ ണ്‌ കോടതി ഒഡീഷ സര്‍ക്കാരിനോടു നിര്‍ദേശിച്ചത്‌. പട്ടിക ജാതി-ആദിവാസി വിഭാഗങ്ങളുടെ വനാവകാശനിയമം 2006 അനുസരിച്ചാണ്‌ കോടതി കേസ്‌ തീര്‍പ്പാക്കിയത്‌. പട്ടികവര്‍ ഗ വിഭാഗങ്ങള്‍ക്ക്‌ വനഭൂമിയിലുള്ള അവകാശം സ്ഥാപിക്കു ന്ന പല സുപ്രധാനമായ നിര്‍ദേശങ്ങളും അടങ്ങിയതായിരു ന്നു കോടതി വിധി. ഗ്രാമസഭകളില്‍ ഖനനനിര്‍ദേശത്തെ ജ നങ്ങള്‍ ഒറ്റക്കെട്ടായാണ്‌ തിരസ്കരിച്ചത്‌. അങ്ങനെയാണ്‌ നി യംഗിരി കുന്നുകളില്‍ ബോക്സ്റ്റ്‌ ഖനനത്തിന്‌ അനുമതി നിഷേധിക്കപ്പെട്ടത്‌.

ഇന്നത്തെ വികസന്റപ്രകിയ സംബന്ധിച്ച്‌ ഡോണ്‍ഗ്രിയ സമൂഹത്തിന്‌ വൃത്യാസ്ത അഭിപ്രായങ്ങളുണ്ടെന്നതില്‍ അദ്‌ ഭൂതത്തിന്‌ അവകാശമില്ല. ലഞ്ജിഗഡില്‍ കുടിയാ കോന്തു കളും മറ്റ്‌ ആദിവാസിസമൂഹങ്ങളും വികസനത്തിന്റെ ദുരന്ത ഫലങ്ങള്‍ നേരിടുന്നത്‌ അവരുടെ സ്വന്തം ജീവിതാനുഭവങ്ങ ളുടെ ഭാഗമാണ്‌. അവിടെ ഫാക്ടറി സ്ഥാപിക്കുന്നതിനായി ജ നങ്ങളുടെ കൃഷിഭൂമി പിടിച്ചെടുക്കുകയുണ്ടായി. പകരം ജോ ലി തരാമെന്ന വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ല. നഷ്ടപ രിഹാരമായി കിട്ടിയ പണം മദ്യപാനത്തിനും മറ്റുമായി എന്നോ കൈമോശം വരുകയും ചെയ്തു.

ഇപ്പോള്‍ പലതരത്തിലുള്ള സാമൂഹികവിരുദ്ധ പ്രവണത കളാണ്‌ പ്രദേശത്ത്‌ അരങ്ങേറുന്നത്‌. അലുമിനിയം ശുദ്ധീക രണശാലയുടെ പ്രവര്‍ത്തനഫലമായി പ്രദേശത്തെ ജലവും വായുവും മലിനമായി. ഗ്രാമത്തില്‍ ശബ്ദമലിനീകരണം അ സഹ്യമായി. പലവിധ രോഗങ്ങള്‍ക്കും ആദിവാസിസമൂഹം അടിമകളായി. പൊതുഭൂമികള്‍ നഷ്ടമാവുകയും കൃഷിചെ യൂല്‍ അസാധ്യമാവുകയും ചെയ്തു. പുറമെ ഭരണകൂടത്തി ന്റെ അധിനിവേശം പുതിയ പ്രശ്നങ്ങള്‍ക്ക്‌ കളമൊരുക്കി. പോലിസ്‌ പീഡനം നിത്യാനുഭവമായി. നാട്ടുകാര്‍ക്കെതിരേ കള്ളക്കേസ്‌ ചുമത്തലും ഉപ്രരവിക്കലും സ്ഥിരം അനുഭവ മായി.

പുറംലോകവുമായുള്ള അമിതമായ സമ്പര്‍ക്കങ്ങള്‍ തങ്ങ ളുടെ പരമ്പരാഗത സാമൂഹികജീവിതത്തിനു വലിയ പരി ക്കേല്‍പ്പിച്ചതായി അവര്‍ മനസ്സിലാക്കുന്നു. അതിന്റെ ഫലമാ യി മദൃത്തിന്റെ ഉപഭോഗം പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുകയാണ്‌. പണത്തിന്റെ ഉപയോഗം ഇപ്പോള്‍ സ്ഥി രംസംവിധാനമായി മാറുകയാണ്‌. പരമ്പരാഗതമായ ചികി ല്‍സാരീതികള്‍ അപ്രതൃക്ഷമാവുകയാണ്‌. ഇതെല്ലാം തങ്ങ ളുടെ സമൂഹത്തിന്റെ തകര്‍ച്ചയ്ക്കു കാരണമാവുമെന്ന്‌ ഡോണ്‍ഗ്രിയകള്‍ ഉല്‍ക്കണ്ഠപ്പെടുന്നു. തങ്ങളുടെ പ്രാ ദേശിക യോഗങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ അവര്‍ ചര്‍ ച്ചചെയുന്നുണ്ട്‌.

ഞങ്ങള്‍ നിയംഗിരിയില്‍ കഴിഞ്ഞ വേളയില്‍ മദ്യോപഭോ ഗത്തിനെതിരായ നിരവധി യോഗങ്ങള്‍ അവിടെ നടക്കുകയു ണ്ടായി. തങ്ങളുടെ സാംസ്‌കാരികമായ പാരമ്പര്യങ്ങളുടെ ത കര്‍ച്ചയെ സംബന്ധിച്ചും അത്തരം പാരമ്പര്യങ്ങളെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ഈ യോ ഗങ്ങളില്‍ അവര്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. നിയംഗിരിയെ നി ലനിര്‍ത്തേണ്ടത്‌ തങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമാണെന്ന്‌ ആബാലവൃദ്ധം ജനങ്ങള്‍ മനസ്സിലാക്കുന്നു. നിയംഗിരി കു ന്നുകളുടെ സുരക്ഷിതമായ നിലനില്‍പ്പിലാണ്‌ ഈ സമൂഹ ത്തിന്റെ അസ്തിത്വത്തിന്റെ അടിത്തറ എന്നാണ്‌ അവര്‍ ആ ത്മാര്‍ഥമായി വിശ്വസിക്കുന്നത്‌. നിയംഗിരിയുടെ സംരക്ഷണ ത്തിനായി ജീവന്‍ ബലിയര്‍പ്പിക്കാനും ഈ സമൂഹം തയ്യാ റാണ്‌. അവര്‍ക്കു വേണ്ടത്‌ വനങ്ങളുടെ നിലനില്‍പ്പും ക മ്പോളവ്യവസ്ഥിതിയുടെ അധിനിവേശത്തെ തടഞ്ഞുനിര്‍ത്ത ലുമാണ്‌. ഈ സമരം കോന്ത്‌ സമൂഹത്തിന്റെ ആത്മാഭിമാന ത്തിന്റെ ഭാഗമായാണ്‌ അവര്‍ കാണുന്നത്‌.

ഞങ്ങളുടെ യാത്രയുടെ ഏറ്റവും നല്ല ഓര്‍മകള്‍ ലഖോപൂ രിലേതാണ്‌. ലാഡോ സിക്കാക്കയുമായി സംസാരിച്ച ശേഷം, അദ്ദേഹത്തിന്റെ കൃഷിയിടം കാണാന്‍ ഞങ്ങളെ അനുവ ദിക്കാമോ എന്ന്‌ ഞങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചു. സ ന്തോഷപൂര്‍വമാണ്‌ ലാഡോ ഞങ്ങളെ അങ്ങോട്ടു കൊണ്ടു പോയത്‌. കൃഷിയിടത്തില്‍ അദ്ദേഹത്തോടൊപ്പം ഭാര്യയും കുട്ടികളും അധ്വാനിക്കുന്നത്‌ ഞങ്ങള്‍ കണ്ടു. നേരത്തേ സമ രങ്ങളെക്കുറിച്ച്‌ സംസാരിക്കുന്ന വേളയില്‍ കണ്ട മനുഷ്യനാ യിരുന്നില്ല അദ്ദേഹം. മുഖത്തെ ചുളിവുകള്‍ക്കു പകരം അവി ടെ വിടര്‍ന്ന ചിരിയായിരുന്നു. അദ്ദേഹം തന്ന രുചികരമായ മണ്ഡിക (ചാമക്കഞ്ഞി) ഞങ്ങള്‍ കഴിക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റാ ത്തതായിരുന്നു.

Lado Sikaka in his podu field
ലഡോ സിത്ഥാത്ഥ സ്വഗ്ലം കൃഷിയിടസ്ഥിണ്‍ (ഫോട്ടോ: അശീഷ്‌ കൊത്താരി)

തന്റെ പൂര്‍വപിതാക്ക ഠരെപ്പോലെ ജീവിതം മുന്നോട്ടുന യിക്കുന്ന ഒരു മനുഷ്യന്റെ ആത്മസംതൃപ്തിയാണ്‌ ഞങ്ങള്‍ ആ മുഖത്ത്‌ ദര്‍ശിച്ചത്‌. തന്റെ പാരമ്പര്യങ്ങളില്‍ ശക്തിയും അന്തസ്സും കണ്ടെത്തുന്ന ഒരു മനുഷ്യന്‍. ഈ സമൂഹവും പ രിസ്ഥിതിയും നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച്‌ അവ ബോധമുണ്ടായിരിക്കെത്തന്നെ, തങ്ങളുടെ ഭാവി സംബന്ധി ച്ച അവരുടെ കാഴ്ചപ്പാടുകളും നിലപാടുകളും ചര്‍ച്ച ചെയ്യു കയെന്നത്‌ പ്രധാനമാണെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കുന്നു.

ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംബ ന്ധിച്ച ഐക്യരാഷ്ടരസഭയുടെ പ്രഖ്യാപനത്തില്‍ തങ്ങളുടെ പ്രദേശത്തിന്റെ മേല്‍ ഈ ജനവിഭാഗങ്ങളുടെ നിയ്രന്തണാവ കാശത്തിന്റെ പ്രാധാന്യം ഈന്നിപ്പറയുന്നുണ്ട്‌. ഭൂമിയിലും അ തിലെ വിഭവങ്ങളിലുമുള്ള അവകാശം തങ്ങളുടെ സംസ്കാ രത്തെയും സാമൂഹികസ്ഥാപനങ്ങളെയും ശക്തമാക്കാനും സുരക്ഷിതമാക്കാനും അവരെ സഹായിക്കുന്നു. തങ്ങളുടെ പാരമ്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമ്നു സരിച്ചു തങ്ങളുടെ വികസനത്തിന്‌ ദിശാനിര്‍ണയം നട ത്താനും ഇത്‌ അവരെ പ്രാപ്തരാക്കുന്നു എന്നാണ്‌ യു.എന്‍. പ്രമേയം പറയുന്നത്‌.

ഡോണ്‍ഗ്രിയ സമൂഹത്തിനു തങ്ങളുടെ ഭൂമിയുടെ മേലു ള്ള അവകാശം ഉറപ്പിക്കാനാവുന്ന സാഹചര്യത്തില്‍ വികസ നത്തെയും വളര്‍ച്ചയെയും സംബന്ധിച്ച ആധുനിക സംസ്‌ കാരത്തിന്റെ വിലയിരുത്തലുകളെ സംബന്ധിച്ച്‌ പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെടുത്താന്‍ അവര്‍ നമ്മെ സഹായിക്കുമെ ന്ന്‌ വ്യക്തമാണ്‌.

(മീനള്‍ തത്പതിയും റഷി മിശ്രയും
പുനെയിലെ കല്‍പ്പവ്ൃക്ഷ്‌ പ്രവര്‍ത്തകരാണ്‌.)

Original English Story:
The Niyamgiri Story: From resistance to hope for a better future

Story Tags: , , , , , ,

Leave a Reply

Loading...