സംഘർഷ ഭൂമിയിലെ വനസംരക്ഷണം

By Madhu Ramnath translated by Chekkutty N.P.onJun. 03, 2016in Environment and Ecology
Residents are collecting seeds of native species to grow in nurseries. Lakhs of these saplings are then transported for reforestation drives in other states.
Residents are collecting seeds of native species to grow in nurseries. Lakhs of these saplings are then transported for reforestation drives in other states.

എതാനും ദശകങ്ങൾക്കു മുമ്പുവരെ യും നഗര തിരക്കുകളിൽ നിന്ന് ഒഴി ഞ്ഞുമാറുന്ന പ്രകൃതിസ്നേഹികളുടെയും നരവംശ ശാസ്ത്രജ്ഞരുടെയും സസ്യശാ സ്ത്രജ്ഞരുടെയും ഭാഷാ ഗവേഷകരുടെ യും ഒക്കെ പ്രിയപ്പെട്ട അഭയ കേന്ദ്രമായിരു ന്നു ബസ്തർ പ്രദേശം. അന്നത്തെ അവിഭ ക്ത ബസ്തർ എന്നത് ഇന്നത്തെ കേരളത്തി ന്റെയത്ര വലിപ്പമുള്ള ഒരൊറ്റ ജില്ലയായിരു ന്നു. ബസ്തറിലെ ജനസംഖ്യ വളരെ പരിമി തമായിരുന്നു. അതേസമയം, അതിന്റെ പ് കൃതി വിഭവങ്ങളും ധാതുസമ്പത്തും വളരെ വിപുലമായിരുന്നു. മാത്രമല്ല, ലോകത്ത ഏറ്റവും അന്തസ്സുറ്റ ഒരു സംസ്കാരത്തിന്റെ അവകാശികളുമായിരുന്നു ബസ്തറിലെ ആദിവാസി ജനത.

എന്നാൽ ഓർമയിലെ പഴയ ബസ്തറല്ല – ഇന്നു ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെ – ടുന്നത്. ഇന്നത് ഇന്ത്യയിലെ ഏറ്റവും വലി യ സംഘർഷ ഭൂമികളിലൊന്നായി മാറിയി രിക്കുന്നു. അതിന്റെ സംഘർഷങ്ങളും സം ഘട്ടനങ്ങളും യാതൊരു അന്ത്യവുമില്ലാതെ മുന്നേറുകയാണ്. ഒരുപക്ഷേ, അതുകൊ ണ്ട് ആർക്കെങ്കിലുമൊക്കെ വലിയ പ്രയോ ജനവും ലഭിക്കുന്നുണ്ടാവണം. എന്നാൽ – ആദിവാസി ജനതയെ സംബന്ധിച്ചിട ത്തോളം അതു വലിയൊരു പ്രതിസന്ധിയാ ണ് ഉണ്ടാക്കിയിരിക്കുന്നത്. മാവോവാദി വി ഭാഗങ്ങളും സായുധ സേനകളും തമ്മിലു ള്ള ഏറ്റുമുട്ടലിൽ പക്ഷം പിടിക്കാൻ അവർ – നിർബന്ധിതരാവുന്നു; അതിന്റെ ദുരിതഫ ലങ്ങൾ അനുഭവിക്കേണ്ടിയും വരുന്നു.

ഓർമയിലെ പഴയ ബസ്തറ ല്ല ഇന്നു ലോകത്തിനു മു ന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്നത് ഇന്ത്യയിലെ ഏറ്റ വും വലിയ സംഘർഷ ഭൂമി കളിലൊന്നായി മാറിയിരി ക്കുന്നു. അതിന്റെ സംഘർ ഷങ്ങളും സംഘട്ടനങ്ങളും യാതൊരു അന്ത്യവുമില്ലാ തെ മുന്നേറുകയാണ് – ഒരു പക്ഷേ, അതുകൊണ്ട് ആർ ക്കെങ്കിലുമൊക്കെ വലിയ പ് യോജനവും ലഭിക്കുന്നു ണ്ടാവണം.

ഈ അവിഭക്ത ബസ്തറിലൂടെ സഞ്ചരി ക്കുന്നത് അദ്ഭുതകരമായ ഒരനുഭവമാണ്. ജഗദൽപൂരിൽ നിന്നു കൊണ്ട് വരെ നീളു ന്ന വിശാലമായ കാനന പ്രദേശം. പലപ്പോ ഴും സങ്കൽപങ്ങളെപ്പോലും അതിശയിക്കു ന്ന അനുഭവങ്ങളാണ് ഇവിടെ നമ്മെ കാ ത്തിരിക്കുന്നത്. മറ്റിടങ്ങളിൽ സങ്കൽപി ക്കാൻ പോലും കഴിയാത്തത് ഇവിടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരി ക്കുന്നു. കോണ്ടയിലേക്കുള്ള 200 കിലോമീ റ്റർ കാട്ടുനിരത്തിൽ കടന്നു പോവുമ്പോൾ കാണുന്നതു കേന്ദ്ര റിസർവ് പോലിസിന്റെ യും മറ്റു സൈനിക വിഭാഗങ്ങളുടെയും 30 താവളങ്ങളാണ്. നിരത്തോരത്തെ തന്ത്രപ് ധാന കേന്ദ്രങ്ങൾ ഒക്കെ ഇപ്പോൾ സായുധ സേനകളുടെ നിയന്ത്രണത്തിലാണ്. അവർ കൂട്ടംകൂട്ടമായി ആയുധങ്ങളുമേന്തി പ്രദേ ശത്ത് റോന്തു ചുറ്റുന്നതു സ്ഥിരം കാഴ്ചയാ ണ്. നിരത്തുകളിലൂടെ മാത്രമല്ല, വനാന്തര ത്തിൽ ആദിവാസികളുടെ ഗ്രാമങ്ങളിലും അവരുടെ സാന്നിധ്യം നിരന്തരം അനുഭവ പ്പെടുന്നു. സേനകളുടെ സാന്നിധ്യം അറി യാൻ അവർ കാട്ടിൽ അവശേഷിപ്പിച്ചു പോ വുന്ന വസ്തുക്കൾ നോക്കിയാൽ മതിപ്ലാ സ്റ്റിക് കുപ്പികളും അലൂമിനിയം പാളികൾ കൊണ്ടുള്ള പാക്കേജുകളും വഴിനീളെ ചി തറിക്കിടക്കുന്നതു കാണാം. തങ്ങളുടെ റൗ ണ്ടുകൾക്കു പോവുന്ന സൈനികർ ഭക്ഷണ വും വെള്ളവും ഇങ്ങനെ കരുതിക്കൊണ്ടാ ണു പോവുന്നത്. ഇതാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബസ്തറിലെ യാഥാർഥ്യം. ആ ഒറ്റക്കാരണത്താൽ തന്നെ മുൻകാലങ്ങ ളിൽ തങ്ങളുടെ പ്രകൃതി സ്നേഹത്തിന്റെ യോ ഗവേഷണ ത്വരയുടെയോ പേരിൽ ബ സ്തറിലെത്തുന്ന ആളുകൾ ഇന്നു തീർ ത്തും അപരിചിതരായി മാറിയിരിക്കുന്നു. ഈ ഏറ്റുമുട്ടലിന്റെയും സംഘർഷങ്ങളുടെ യും നടുവിൽ ആരാണു ഗവേഷണത്ത ക്കുറിച്ചും പഠനത്തെക്കുറിച്ചും പറയുന്നത്? അത്തരം കാര്യങ്ങളെക്കുറിച്ചു സമൂഹമോ മാധ്യമങ്ങളോ ചിന്തിക്കുന്നതായും തോ ന്നുന്നില്ല.

എന്നാലും അത്തരത്തിലുള്ള നിരവധി സംരംഭങ്ങൾ ബസ്തറിൽ ഇപ്പോൾ നടക്കു ന്നുണ്ട് എന്നതു വാസ്തവം. പ്രകൃതി സംര ക്ഷണ പ്രവർത്തനങ്ങൾ ധാരാളമുണ്ട്. വി ത്ത് ശേഖരണം അതിൽ പ്രധാനമാണ്. ചി ല പ്രത്യേക അവസരങ്ങളിൽ വിത്തുകൾ ശേഖരിക്കുന്നതിനായി ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘടന കൾ കാട്ടിലെങ്ങും തിരച്ചിൽ നടത്താറുമു ണ്ട്. തങ്ങളുടെ വീടുകളിൽ നിന്ന് എത്രയോ അകലെയുള്ള കാടുകളിൽ പോലും വിത്തു സംഭരണത്തിനായി അവർ എത്തിച്ചേരു ന്നുണ്ട്.

ഇത് ഒരു സാധാരണ പ്രവർത്തനമാണ്. പക്ഷേ, ഇപ്പോൾ ആപത്കരവും. കാരണം കാട്ടിൽ വിത്തു ശേഖരിക്കുന്നവർ പോലും റോന്തുചുറ്റുന്ന സൈനികരെ ഭയക്കണം. കണ്ണിൽ കാണുന്ന ആരെയും എകെ 47 തോക്കിന്റെ കുഴൽ വയറ്റിൽ അമർത്തിപ്പിടി ച്ചു കൊണ്ടു ഭീഷണമായ വിധത്തിലാണ് അവർ സ്വീകരിക്കുക!

ഭയം തന്നെയാണ് ആദിവാ സികളുടെ നിത്യജീവിത ത്തിലും നിഴലിച്ചു കാണു ന്നത്. കാടുകളിൽ തീ പട രുന്നതു തടയാനോ പുറ ത്തു നിന്നു വന്നു മരം വെ ട്ടിക്കൊണ്ടു പോവുന്നതു തടയാനോ ഒക്കെ പുറത്തി റങ്ങുമ്പോൾ ഭയം എന്ന വി കാരമാണ് അവരെ നയി ക്കുന്നത്. എന്നാൽ ഇത്ത രം പ്രവർത്തനങ്ങൾ കാടു കളുടെ സംരക്ഷണത്തിന് അനിവാര്യമാണു താനും.

ഇതേ ഭയം തന്നെയാണ് ആദിവാസികളു ടെ എല്ലാ പ്രവർത്തനങ്ങളിലും അവരുടെ നിത്യജീവിതത്തിലും നിഴലിച്ചു കാണുന്ന ത്. കാടുകളിൽ തീ പടരുന്നതു തടയാനോ പുറത്തു നിന്നു വന്നു മരം വെട്ടിക്കൊണ്ടു പോവുന്നതു തടയാനോ ഒക്കെ അവർ പുറ ത്തിറങ്ങുമ്പോൾ ഭയം എന്ന വികാരമാണ് എപ്പോഴും അവരെ നയിക്കുന്നത്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ കാടുകളുടെ സം രക്ഷണത്തിന് ഏറ്റവും അനിവാര്യമാണു താനും. കാരണം വനംവകുപ്പിന്റെ ആളു കൾ അത്തരം ഉത്തരവാദിത്തങ്ങളൊന്നും ഇപ്പോൾ നിർവഹിക്കുന്നില്ല. മാവോവാദി ഭീഷണിയെന്നു പറഞ്ഞ് അവർ തങ്ങളുടെ വനത്തിനകത്തെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്.

എന്നിരുന്നാലും ബസ്തറിലെ ഒരു വിഭാ ഗം ആദിവാസികൾ തങ്ങളുടെ വനസംര ക്ഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നുണ്ട്. പ്രകൃതി സംരക്ഷണ പ്രവർ ത്തനങ്ങളിൽ താൽപര്യമുള്ള ആർക്കും അ ഭിമാനിക്കാവുന്ന പ്രവൃത്തിയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. സന്ത് കർമാ രി, കക്കൽഗർ, കംഗോളി തുടങ്ങിയ ഗ്രാമ ങ്ങളിൽ നിന്നുള്ള ഈ ആദിവാസികൾ പ് ദേശത്തെ അപൂർവയിനം മരങ്ങളുടെ വി ത്തുകൾ കാലാകാലങ്ങളിൽ ശേഖരിച്ചു ത ങ്ങളുടെ ഗ്രാമത്തിലെ നഴ്സറികളിൽ അവ വളർത്തിയെടുക്കുകയാണ്. വിവിധതരം ചെടികളുടെ പുഷ്പിക്കലിന്റെയും വിത്തു ണ്ടാവലിന്റെയും കാലഗണന സംബന്ധിച്ച് ആദിവാസികൾക്കിടയിൽ കൃത്യമായ ധാര ണയുണ്ട്. എങ്ങനെയാണ് വിത്തുകൾ ഉണ് ക്കി സംഭരിച്ചു വീണ്ടും ചെടികളാക്കി വളർ ത്തേണ്ടത് എന്നും അവർക്കറിയാം. അതി നായി മണ്ണും വളവും തയ്യാറാക്കുന്ന പ്രക്രി യയും വേരുകളും കമ്പുകളും വെട്ടിക്കൊടു ക്കുന്ന രീതിയും ഒക്കെ അവർക്കറിയാം.

കഴിഞ്ഞ നാലു വർഷങ്ങളിൽ ഈ ആദി വാസി നഴ്സസറികളിൽ നിന്നുള്ള അപൂർവ യിനം ചെടികൾ ആന്ധ്രപ്രദേശിലെ അരാ ക്കു താഴ്വരയിലും മറ്റുമുള്ള വനവൽക്കര ണ് പദ്ധതികൾക്ക് ഏറെ സഹായകരമായി ട്ടുണ്ട്. ഏതാണ്ട് 40 ഇനങ്ങളിലായി 2,00,000 തൈകളാണ് ഈ കാലയളവിൽ ഇവിടെ നി ന്നു കൊണ്ടുപോയത്. ഈ വർഷം ഉത്തര തെലങ്കാന പ്രദേശത്തെ വനവൽക്കരണ പ ദ്ധതികൾക്കായി 50,000 ചെടികൾ ബസ്ത റിൽ നിന്നു കൊണ്ടുപോയിട്ടുണ്ട്. തെലങ്കാ നയിലെ വരണ്ട പ്രദേശങ്ങളെ മരം നട്ട് വീ ണ്ടും ഫലഭൂയിഷ്ഠമാക്കാനുള്ള വിപുലമാ യ പദ്ധതിയുടെ ഭാഗമാണിത്. പ്രദേശത്തെ വരണ്ട കാലാവസ്ഥയെ അതിജീവിക്കാൻ കെൽപുള്ള തരം മരങ്ങളാണ് അവിടെ നട്ടു പിടിപ്പിക്കുന്നത്. ഏപ്രിൽ മധ്യത്തോടെയാ ണ് ബസ്തറിൽ നിന്നു പ്രത്യേകം തയ്യാറാ ക്കിയ പ്ലാസ്റ്റിക് ബാഗുകളിൽ അവ മറ്റു പ്ര ദേശങ്ങളിലേക്കു കൊണ്ടുപോവുന്നത്. മഴ ക്കാലം വരുന്നതോടെ അവ തെലങ്കാനയു ടെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കും. തെലങ്കാനയിലെ വനംവകുപ്പ് ഉദ്യോഗ സ്ഥർ പറയുന്നത് ബസ്തറിൽ നിന്നു വരു ന്ന ചെടികൾ പ്രായേണ കരുത്തോടെ വള രുന്നതായി അനുഭവപ്പെടുന്നുവെന്നാണ്. തങ്ങളുടെ സ്വന്തം ജീവനക്കാരെ വിത്തുക ളുടെയും ചെടികളുടെയും പരിപാലന ത്തിൽ പരിശീലിപ്പിക്കാനായി ബസ്തറിലെ ആദിവാസികളെ തെലങ്കാനാ വനംവകുപ്പ് ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്.

ലീഗൽ എൻവയൺമെന്റൽ ആക്ഷൻ ഫൗണ്ടേഷൻ (ലീഫ്) എന്ന സംഘടനയാ ണ് ബസ്തറിലെ ഈ വിത്തുസംഭരണ-വ നസംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃ ത്വം നൽകുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടാ യി ബസ്തർ പ്രദേശത്തെ ആദിവാസികളു ടെ കാവുകളും മറ്റും സംരക്ഷിക്കുന്ന പ്രവർ ത്തനവും അവർ ഏറ്റെടുത്തു നടത്തുന്നു ണ്ട്. മാത്രമല്ല, കാട്ടുതീ തടയാനുള്ള സംരം ഭങ്ങളും വനത്തിൽ നിന്നു മരം കട്ടുകടത്തു ന്നതു തടയാനായി കാവലും അവർ സംഘ ടിപ്പിക്കുന്നുണ്ട്. ആദിവാസികളുടെ നേതൃ ത്വത്തിൽ തന്നെ ഗ്രാമതലത്തിൽ പ്രവർത്തി ക്കുന്ന ഒരു സന്നദ്ധസംഘടനയാണ് ലീഫ്. ആദിവാസികളുടെ സംസ്കാരവും ജീവ നോപാധികളും നിലനിർത്തുകയെന്നതാ ണ് അതിന്റെ പ്രധാന ലക്ഷ്യം. ഇന്നു ബസ് തർ സംഘർഷ ഭരിതമായിരിക്കുമ്പോഴും അവിടെ ആദിവാസികൾ തങ്ങളുടെ വന് വും ജീവനോപാധികളും സംരക്ഷിക്കാനാ യി നിശ്ശബ്ദമായ പ്രവർത്തനങ്ങളിൽ ഏർ പ്പെട്ടിരിക്കുകയാണ്. മാത്രമല്ല തങ്ങളുടെ വന വിഭവങ്ങൾ മറ്റു പ്രദേശങ്ങൾക്കു മു തൽക്കൂട്ടാവുന്ന രൂപത്തിൽ സംഭരിക്കാ നും സംരക്ഷിക്കാനും അവർ ശ്രമം നടത്തു ന്നുണ്ട്. ഈ സംഘർഷമൊക്കെ ഒഴിഞ്ഞു പോവുന്ന ഒരു കാലം വരുകയാണെങ്കിൽ അന്നും നമുക്കു വനങ്ങൾ വേണ്ടി വരും; ഇ പ്പോഴും അവ നമുക്ക് അനിവാര്യമാണെന്ന തു പോലെ.

(ബസ്തർ പ്രദേശത്ത് പ്രവർത്തിക്കുന്ന – സസ്യശാസ്ത്രജ്ഞനും സന്നദ്ധപ്രവർത്ത കനുമാണ് മധു രാംനാഥ്.)


Read the original in English – Adivasis in the Bastar Conflict zone are spearheading a Massive Conservation Effort

Story Tags: , , , , ,

Leave a Reply

Loading...